ബൈക്കിടിച്ച് സുവിശേഷ പ്രവർത്തക മരണമടഞ്ഞു

 

തൃശൂർ: തൃശൂർ – പാലക്കാട് ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം ഇരുമ്പുപാലത്ത് ബൈക്കിടിച്ച്മുല്ലക്കര പുന്നവേലിൽ തമ്പിയുടെ ഭാര്യ ഗ്രേസി (62) മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30 തോടെ ബൈക്കിടിച്ചായിരുന്നു അപകടം. ഇരുമ്പു പാലത്തെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരികെ പോകുന്നതിനായി ബസ് കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശ്ശൂർ ദിശയിൽ നിന്നും അതിവേഗം വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇവരെ ഓടി കൂടിയവർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണൂത്തി വെട്ടിക്കൽ സെറ്റ് ഫ്രീ ചർച്ചസ് ഇന്ത്യ സഭാംഗമായിരുന്നു ഗ്രേസി. ഇവർ കുടുംബമായി സുവിശേഷ പ്രവർത്തകരായിരുന്നു. മൃതദേഹം പോസ്റ്റു മാർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് മണ്ണൂത്തി ശാരോൻ ചർച്ച് ഹാളിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം 4.30 ന് കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ സംസ്ക‌രിക്കും.
മക്കൾ: ജിതേഷ്, ജിതിൻ, ജീവൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading