ഈസ്റ്റർ ദിനത്തിൽ പ്രവേശന പരീക്ഷ: ആശങ്കയ്ക്ക് പരിഹാരം: തീയതി മാറ്റത്തിന് അവസരം

ന്യൂഡൽഹി: ഏപ്രിൽ 2 മുതൽ 10 വരെ നടത്താനിരുന്ന ദേശീയ പ്രവേശന പരീക്ഷയുടെ രണ്ടാം ഘട്ടത്തിൽ ഈസ്റ്റർ ഞായറാഴ്ചയായ ഏപ്രിൽ 5 ഉൾപ്പെട്ടതിനെ തുടർന്ന് ക്രൈസ്തവ വിശ്വാസികളായ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ കർദിനാൾ
ബസലിയോസ് ക്ലീമിസ് ബാവ വിഷയത്തിൽ നിവേദനം സമർപ്പിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും കത്തുകൾ അയയ്ക്കുകയും ചെയ്തു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിഷയത്തിൽ ഇടപെട്ട്, ഈസ്റ്റർ ദിനമായ ഏപ്രിൽ 5-ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ തീയതി മാറ്റുന്നതിനായി അപേക്ഷിക്കാനുള്ള അവസരം അനുവദിച്ചതായി അറിയിച്ചു.

പരീക്ഷ തീയതി മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ നൽകിയ ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി അയയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 28, 2026.ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ആശ്വാസകരമായ തീരുമാനമായി മാറിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading