അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 16 മുതൽ

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷൻ 2026 ഏപ്രിൽ 16 വ്യാഴം മുതൽ 19 ഞായർ വരെ വള്ളികുന്നം ഏ ജി ചർച്ചിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും . എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ യോഗങ്ങൾ നടത്തപ്പെടും.
വെള്ളി പകൽ പവർ കോൺഫറൻസും ശനി പകൽ ഡബ്ള്യു എം സി മീറ്റിങ്ങും ഞായർ പൊതു സഭായോഗവും ഉണ്ടാകും .അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ പ്രെസ്ബിറ്റർ റവ .റ്റി വി പൗലോസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ റവ .ലിൻസൺ സാമുവേൽ കോഴിക്കോട് ,റവ . ഡോ .രാജു തോമസ് ചക്കുവള്ളി ,റവ .അനീഷ് കാവാലം ,റവ .റെജിൽ കോതമംഗലം ,റവ .അനീഷ് തോമസ് റാന്നി എന്നിവർ ദൈവവചനം ശുശ്രുഷിക്കും .
ശാലേം വോയ്‌സ് പത്തനാപുരം ഗാനശുശ്രുഷ നിർവഹിക്കും .വിവിധ സ്ഥലങ്ങളിലേക്ക് വാഹന ക്രമീകരണം ഉണ്ടായിരിക്കും .ഏവരെയും കർത്തൃനാമത്തിൽ ക്ഷണിക്കുന്നു.

വാർത്ത: രാജു ജോൺ , പ്രസ്റ്റിൻ .പി ജേക്കബ് (പബ്ലിസിറ്റി)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading