ഡോ: എ.സി ജോർജ് (90) നിത്യതയിൽ

ഡാളാസ്: ഇന്ത്യയിലെ പ്രസക്തമായ വേദ പഠനശാല ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് ( SABC) മുൻ പ്രിൻസിപ്പൽ ഡോ. എ.സി.ജോർജ് അമേരിക്കയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിലെ പ്രഥമ ഇന്ത്യക്കാരനായ പ്രിൻസിപ്പൽ ആയിരുന്ന, ഡോ: എ.സി.ജോർജ്. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിക്കുകയും, ദീർഘ വർഷങ്ങൾ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ആത്മിക വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന അദ്ദേഹം ഹരിപ്പാടിനടുത്തുള്ള കാരിച്ചാൽ- ആമ്പക്കട്ട് പറമ്പിൽ കുടുംബാംഗമാണ്. പാമ്പടി മാക്കൻ കുടുംബാംഗം ലീലാമ്മ ജോർജ് ആണ് സഹധർമ്മിണി.
ഭൗതിക സംസ്കാരം ഡാളാസ് സയോൻ എ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഡാളസിൽ നടക്കും.
മകൾ : അനീറ്റ മാത്യു: (USA)
മരുമകൻ: മാത്യു ഫിലിപ്പ് (USA).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.