തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് ക്രിസ്ത്യൻ എജുക്കേഷൻ ആരംഭിക്കുന്നു

തിരുവല്ല: ക്രിസ്തീയ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തന നിരതരായവർക്കും കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ ശുശ്രൂഷ ചെയ്യുവാൻ താല്പര്യപ്പെടുന്ന വർക്കുമായി ക്രമീകൃതമായി ഓൺലൈനിലൂടെ അഡ്വാൻസ് ട്രെയിനിംഗ് നൽകുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂതന പദ്ധതിയാണ് തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് ക്രിസ്ത്യൻ എജൂക്കേഷൻ പ്രോഗ്രാം.

ഒരു വർഷം മുതൽ മൂന്ന് വർഷം വരെ നീണ്ടു നിൽക്കുന്ന മൂന്ന് ലെവലുകളിലായി നടത്തപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഈ വരുന്ന ജൂൺ മാസം മുതൽ ആരംഭിക്കുന്നു. നവാഗതർക്കായുള്ള അടിസ്ഥാന പഠനവും (Basic Course) മറ്റുള്ളവർക്ക് ഉന്നത പഠനവും (Advance Course) ദൈവശാസ്ത്ര ബിരുദാനന്തര ബിരുദം ആഗ്രഹിക്കുന്നവർക്ക് ഗവേഷണ പഠനവും (Research Study) ഉൾപ്പെടുന്നതാണ് ഈ പഠന ഇൻസ്റ്റിറ്റ്യൂട്ട്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലധികമായി കുട്ടികളുടെയും യുവജനങ്ങളുടെയും ദമ്പതികളുടെയും നടുവിൽ സഭയുടെ സമഗ്ര വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അന്തർദേശീയ തലത്തിൽ പരിശീലനം ലഭിച്ച അദ്ധ്യാപകരും തിമഥി റിസോഴ്സ് പേഴ്സൺസ് കൂടാതെ വിഷയ വിദഗ്ധരും (Subject Experts) ക്ലാസുകൾ നയിക്കുന്നു. എല്ലാ ആഴ്‌ചയിലും നിർദ്ദിഷ്ട സമയത്ത് നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ സണ്ടേ സ്ക്കൂൾ അദ്ധ്യാപകർ, വി.ബി.എസ് അദ്ധ്യപകർ, യുവജനപ്രവർത്തകർ, സഭയുടെ പുത്രികാ സംഘടനാ പ്രവർത്തകർ, പാസ്റ്റേഴ്സ്, ക്രിസ്തീയ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ശുശ്രൂഷാ പരിശീലനം നേടുവാൻ ആഗ്രഹിക്കുന്ന വർക്കും പങ്കെടുക്കാം. സഭാ വ്യത്യാസമോ പ്രായപരിധിയോ കൂടാതെ ആർക്കും സ്വന്ത വീടുകളിലോ, സ്ഥാപനങ്ങളിലോ ഇരുന്ന് ക്ലാസുകളിൽ പങ്കെടുക്കാമെന്നത് പഠനം കൂടുതൽ എളുപ്പമാക്കുന്നു.

ഇന്റർ ആക്ടീവ് ക്ലാസുകൾ, പീയർ ലേണിങ്ങ്, ഹാൻസ് ഓൺ വർക്ക് കൂടാതെ തുറന്ന ചർച്ചകൾക്കും ക്രിയാത്മക നിലയിൽ കുട്ടികളെയും യുവജനങ്ങളെയും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് നയിക്കുവാൻ പക്വതയാർന്ന പരിശീലനവും ആത്മധൈര്യവും പ്രധാനം ചെയ്യുന്ന പരിശീലനമാണ് തിമഥി അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട്. മാറുന്ന കാലത്തിനൊപ്പം സാങ്കേതിക മികവുകളുടെയും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയും മനശാസ്ത്ര വിശകലനത്തിലൂടെയും ക്രിസ്തീയ വിദ്യാഭ്യാസ പാഠ്യപദ്ധതികളുടെ തയ്യറാക്കൽ, അവതരണം, പുതിയ തലമുറകളുടെ അഭിരുചികൾ എന്നിവ മനസിലാക്കി ദൈവ വിളിയുടെ കർമ്മ പഥത്തിൽ നിപുണരാക്കുവാൻ സഹായിക്കുന്നതാണ് ഈ പരിശീലനം.

ജൂൺ മാസം ആദ്യവാരം ആരംഭിക്കുന്ന അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കൂടുതൽ അറിയുവാനും അഡ്മിഷൻ നേടുവാനുമായി തിമഥി പ്രവർത്തകരെ ബന്ധപ്പെടണമെന്ന് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.