ബഹ്റൈൻ പി.വൈ.പി.എയുടെ വെർച്വൽ വി.ബി.എസ് 2026 മാർച്ച് 24, 25 ന്

ബഹ്റൈൻ: പിവൈപിഎ ബഹ്റൈൻ റീജിയൻ സംഘടിപ്പിക്കുന്ന “വെർച്വൽ വി.ബി.എസ് 2026” മാർച്ച് 24, 25 തീയതികളിൽ വൈകിട്ട് 7:30 മുതൽ 9:00 വരെ നടക്കും. “No worries Be happy” എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഓൺലൈൻ പ്ലാറ്റ്ഫോമായ Zoom വഴി നടക്കുന്ന ഈ പരിപാടിയിൽ പങ്കാളികൾക്ക് സൗജന്യ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ലൈവ് സിംഗിംഗ്, വർശിപ്പ് സമയം, ലൈവ് ക്ലാസുകൾ, ഗെയിംസ് & ആക്റ്റിവിറ്റികൾ, ഡിബേറ്റുകൾ, ലൈവ് ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്ന വി.ബി.എസ് കുട്ടികൾക്കും യുവജനങ്ങൾക്കും ആത്മീയവും സൃഷ്ടിപരവുമായ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

സാംസൺ പി. ബേബിയും ആക്സാ സാംസണും, ഡോ. ഫേബാ പെർസി പോളും റിസോഴ്‌സ് വ്യക്തികളായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.