പിസിനാക് ചിക്കാഗോയുടെ പ്രത്യേക സമ്മേളനങ്ങൾ ഫിലദൽഫിയായിലും ന്യൂയോർക്കിലും
ചിക്കാഗോ: ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സമ്മേളനങ്ങൾ മാർച്ച് 21 ശനിയാഴ്ച ഫിലദൽഫിയായിലും 22 ഞായറാഴ്ച ന്യൂയോർക്കിൽ വച്ചു നടക്കുന്നു.
ശനിയാഴ്ച വൈകിട്ട് ആറര മണിക്ക് ഫിലദൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ വച്ചാണ് സമ്മേളനം നടക്കുന്നത്. ബിജു വരുകുന്നേൽ,മേഴ്സി ജോർജ് എന്നിവർ നേതൃത്വം നൽകും.
ഞായറാഴ്ച വൈകിട്ട് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കുന്ന സമ്മേളനത്തിന് ഡോ തോമസ് കിടങ്ങാലിൽ, പാസ്റ്റർ പി എസ് മാത്യു, സിസ്റ്റർ ഷീന സാം, ആശ ഡാനിയൽ, മിനി തര്യൻ, ഡാനിയേൽ മാത്യു എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ സാബു വർഗീസ് മുഖ്യ സന്ദേശം നൽകും. ന്യൂയോർക്ക് വർഷിപ്പ് ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.

പിസിനാക്ക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ ജോനാഥൻ ജോർജ്, ജീന വിൽസൺ എന്നിവർ പങ്കെടുക്കും.
വാർത്ത: കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

- Advertisement -



Comments are closed, but trackbacks and pingbacks are open.