ഓൺലൈൻ വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 24ന്

എക്സൽ വിബിഎസ് ടീമിന്റെ നേതൃത്വത്തിൽ 2026ലെ ഓൺലൈൻ വിബിഎസ് ഡയറക്ടേഴ്സ് ട്രെയിനിങ് മാർച്ച് 24 ചൊവ്വാഴ്ച രാത്രി 7 മുതൽ 10 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ പ്രവർത്തകർ, സണ്ടേസ്കൂൾ അധ്യാപകർ, യുവജനങ്ങൾ, മാതാപിതാക്കൾ എന്നിവർക്ക് പങ്കെടുക്കാം.
“Milestone” (യെശയ്യാവ് 51:1) എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ, ഗെയിംസ്, ക്രാഫ്റ്റ് വർക്ക്, ഗാനപരിശീലനം എന്നിവ ട്രെയിനിങിൽ ഉൾപ്പെടും. പങ്കെടുക്കുന്നവർക്ക് ആവശ്യമായ പഠന സാമഗ്രികൾ ഓൺലൈനായി ലഭ്യമാക്കും.
ഏപ്രിൽ–മെയ് മാസങ്ങളിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വചന പഠന ക്ലാസുകൾക്ക് ഈ ട്രെയിനിങ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.