ജയിൽ മോചിതനായ പാസ്റ്റർ ആൽബിന് ജന്മനാട്ടിൽ സ്വീകരണം

നെടുമങ്ങാട്: യുപിയിലെ കാൺപൂരിൽ ജയിൽ മോചിതനായ പാസ്റ്റർ ആൽബിന് ജന്മനാട്ടിൽ സ്വീകരണം ഒരുക്കുന്നു.

പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 മണിക്ക് നെടുമങ്ങാട്, കല്ലയം പള്ളിമുക്കിൽ വെച്ചാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിശിഷ്ടാതിഥികൾ പങ്കെടുക്കും. പിസിഐ ജില്ലാ കമ്മിറ്റി നേതൃത്വം നൽകും.

ജനുവരി 13 ന് ബജംറഗ്ദള്ളിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പാസ്റ്റർ ആൽബിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടിക്കുകയായിരുന്നു.

മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കള്ളക്കേസ് എടുത്ത് നൗരംഗ ഗ്രാമത്തിൽ നിന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.

തുടർന്ന് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ജനുവരി 13ന് നൗരംഗ ഗ്രാമത്തിലെ വീടിനുള്ളിൽവെച്ച് പ്രാർഥനയോഗം നടക്കുന്നതിനിടെ ബജ്രംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പിന്നാലെ പൊലീസിനെ വിവരമറിയിച്ച് മതപരിവർത്തനം ആരോപിക്കുകയുമായിരുന്നു. തുടർന്ന് ബജരംഗ്ദൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാസ്റ്റർ ഉൾപ്പടെ അവിടെയുണ്ടായിരുന്ന ആളുകളെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ പാസ്റ്ററെ ഒഴികെ മറ്റുള്ളവരെയെല്ലാം യു.പി പൊലീസ് വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, പ്രാർഥന യോഗത്തിൽ അലങ്കോലപ്പെടുത്തിയത് ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ പാസ്റ്ററുടെ കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ യു.പി പൊലീസ് നടപടിയെടുത്തിട്ടില്ല. തെളിവ് ലഭിക്കുകയാണെങ്കിൽ കേസെടുക്കാമെന്നാണ് പൊലീസ് ഭാഷ്യം.

പീഡിപ്പിക്കപ്പെടുന്ന സഭയോടും ജയിലിൽ കിടക്കുന്ന മിഷനറിമാരോടും ഐക്യദാർഡ്യവും പിന്തുണയും പ്രകടിപ്പിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading