ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ 39-ാമത് ജനറൽ കൺവൻഷൻ വാഴൂരിൽ ഫെബ്രുവരി 5 മുതൽ

വാഴൂർ: ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യയുടെ 39-ാമത് ജനറൽ കൺവൻഷൻ സിജിഎഫ്ഐ ശാലേം ഗ്രൗണ്ടിൽ വച്ച് 2026 ഫെബ്രുവരി 5, 6, 7 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ നടത്തപ്പെടും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ സമ്മേളനങ്ങൾ നടക്കും.

കൺവൻഷൻ ദൈവസഭാ പ്രസിഡന്റ് പാസ്റ്റർ ഷിജു ജേക്കബ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ഷിബിൻ ശാമൂവൽ എന്നിവർ ദൈവവചനം പ്രസംഗിക്കും.

കൺവൻഷനോടനുബന്ധിച്ച് വിവിധ പുത്രിക സംഘടനകളുടെ പ്രത്യേക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇവാഞ്ചലിസം ബോർഡ് സമ്മേളനം ഫെബ്രുവരി 6 ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. ഇതിൽ പാസ്റ്റർ പി. ടി. തോമസ് വചനം സംസാരിക്കും.

സോദരീ സമാജം സമ്മേളനം ഫെബ്രുവരി 7 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. ഈ സമ്മേളനത്തിൽ സിസ്റ്റർ ശ്രീലേഖ മാവേലിക്കര സന്ദേശം നൽകും. അതേ ദിവസം ഉച്ചയ്ക്ക് 2 മുതൽ 4 വരെ നടക്കുന്ന സിവൈഎഫ് സമ്മേളനത്തിൽ ഡോ. ജെയിംസ് വി. സഖറിയ ദൈവവചനം പ്രസംഗിക്കും.

സമ്മേളനങ്ങളിലെ ഗാനശുശ്രൂഷകൾ ശാലേം ഗോസ്പൽ വോയ്സ് നിർവഹിക്കും.

ഫെബ്രുവരി 8 ന് ആരാധനയോടുകൂടി ജനറൽ കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.