ഐ.പി.എ. 34 മത് ജനറൽ കൺവൻഷൻ ഫെബ്രുവരി 12 മുതൽ

കോട്ടയം: ദി ഇൻഡിപെൻഡന്റ് പെന്തക്കോസ്തൽ അസംബ്ലിയുടെ (ഐപിഎ) 34 മത് ജനറൽ കൺവൻഷൻ ഫെബ്രുവരി 12 മുതൽ 14 വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കും. ദി ഇൻഡിപെൻഡന്റ് പെന്തക്കോസ്തൽ അസംബ്ലി വൈസ് പ്രസിഡന്റ് പാസ്റ്റർ നെപ്പോളിയൻ മെൻഡോസ (മുംബൈ) ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ ഷാജി എം പോൾ വെണ്ണിക്കുളം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ ഐപിഎ യൂത്ത് വോയിസ് ഗാനങ്ങൾ ആലപിക്കും. 13 വെള്ളി പകൽ ലേഡീസ് മിനിസ്ട്രീസ് വാർഷിക സമ്മേളനവും 14 ശനി പകൽ യുവജന സമ്മേളനവും 15 ഞായർ പകൽ സംയുക്ത ആരാധനയും കൺവൻഷനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.

കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾക്കായി പാസ്റ്റർ പി.ഡി.യോഹന്നാൻ (ചെയർമാൻ), പാസ്റ്റർ ജെയിംസ് പി ഡേവിഡ് (സ്റ്റേറ്റ് ജനറൽ സെക്രട്ടറി )
സുവിശേഷകൻ പ്രദീപ് പി.റ്റി (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading