പാസ്റ്റർ മാത്യു തോമസ് (റെജി -60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ: മഹനേതാൻ ഫെലോഷിപ്പ് ചർച്ച് മുംബൈ മുൻ സീനിയർ സഭാ ശുശ്രൂഷകനും ആക്ഷൻഓഫ് ലവ്, അമ്പർനാഥ്‌ സഭാശുശ്രുഷകനുമായ തിരുവല്ല ഇരവിപേരൂർ പ്ലാക്കീഴ്പുരയ്ക്കൽ വടക്കേതിൽ കർത്തൃദാസൻ പാസ്റ്റർ മാത്യു തോമസ് (റെജി, 60 വയസ്സ്) ജനുവരി 23 വെള്ളി യാഴ്ച വൈകിട്ട് മുംബൈയിൽ നിന്നും പൂനയിലേക്ക് കാർ ഓടിച്ച് പോകുമ്പോൾ ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

പാസ്റ്റർ മാത്യു തോമസ് ദീർഘ വർഷങ്ങളായി കുടുംബമായി മുംബൈയിൽ താമസിച്ച് കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു. ഭാര്യ ആഷാ മാത്യു മാവേലിക്കര വലിയ വീട്ടിൽ കുടുംബം, മകൾ ഫേബ മാത്യു കുടുംബമായി ഷാർജയിലും മകൻ ഫെബിൻ മാത്യു ബംഗ്ലൂരുവിൽ സുവിശേഷ വേലയിലും ആണ്‌.

സംസ്കാരം 27 ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ അബർനാതിലുള്ള ആക്ഷൻ ഓഫ് ലവ് സഭാങ്കാണത്തിലുള്ള ശുശ്രുഷകൾക്ക് ശേഷം 10.30 മണിക്ക് അമ്പർനാഥ് ഫാത്തിമ സ്‌കൂളിന്റ എതിർവശം ക്രിസ്ത്യൻ സെമിത്തെരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading