സൂറത്തിലെ മാണ്ഡവിയിൽ വാഹനാപകടത്തിൽ ബിൻസി റോബിൻ (41) മരണപ്പെട്ടു

ചെങ്ങന്നൂർ: പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) എന്ന യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.

News Middle Advt Banner

മൂന്നു പേർക്ക് പരിക്കേറ്റു. മൃതദേഹം മാണ്ഡവി ഗവ.ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ സൂറത്ത്, ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നാസിക്കിലുള്ള ബന്ധുക്കൾ സൂറത്തിലേക്ക് തിരിച്ചു. അപകടവിവരം അറിഞ്ഞ ഉടനെ കേരളാ സമാജം സൂറത്തിന്റെ അംബോളി, മാണ്ഡവി , ബാർഡോളി എന്നിവിടങ്ങളിലെ പ്രവർത്തകർ മാണ്ഡവി , ബാർഡോളി ഹോസ്പിറ്റലുകളിൽ എത്തി വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

ബിൻസി പാണ്ടനാട് മേടയിൽ ടൈറ്റസ് പരേതയായ പൊന്നമ്മ ദമ്പതികളുടെ മകളാണ്. ഭൗതീക ശരീരം നാട്ടിൽ കൊണ്ടുവന്ന് പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading