38 മത് ഐ. പി. സി കട്ടപ്പന സെന്റർ കൺവെൻഷനും സംഗീത വിരുന്നും ഫെബ്രുവരി 11 മുതൽ
കട്ടപ്പന: 38 മത് ഐ. പി. സി. കട്ടപ്പന സെന്റർ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 15 വരെ കട്ടപ്പന ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ സംഗീത ശുശ്രൂഷയും പൊതു യോഗവും നടത്തപ്പെടുന്നു. ഐപിസി കട്ടപ്പന സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ടി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ ഷിബു ശാമുവേൽ (യു. എസ്. എ), പാസ്റ്റർ ഫിന്നി ജോസഫ് തിരുവല്ല, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി, എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു, വോയിസ് ഓഫ് ക്രൈസ്റ്റ് അടൂർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
വ്യാഴം രാവിലെ 10 മണി മുതൽ 1 മണി വരെ പവർ കോൺഫറൻസ്,വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥന, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 5 മണി വരെ സഹോദരി സമാജം, സിസ്റ്റർ ഒമേഗ സുനിൽ കോട്ടയം മുഖ്യ സന്ദേശം നൽകും.
ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ ബൈബിൾ ക്ലാസും സ്നാന ശുശ്രൂഷയും ശേഷം ഒരു മണി വരെ പവർ കോൺഫറൻസ്. ഉച്ചയ്ക്കുശേഷം 2 മണി മുതൽ 5 മണി വരെ സൺഡേസ്കൂൾ പി.വൈ.പി.എ വാർഷിക യോഗം നടത്തപ്പെടുന്നു. ഈ യോഗത്തിൽ തോമസ് ഫിലിപ്പ് വെൺമണി മുഖ്യ സന്ദേശം നൽകും. പതിനഞ്ചാം തീയതി ഞായറാഴ്ച്ച വൈകിട്ടോടുകൂടി കൺവെൻഷന്റെ സമാപനം. ഈ യോഗങ്ങളിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ എം.ടി തോമസ് (സെന്റർ മിനിസ്റ്റർ), പാസ്റ്റർ ടോം തോമസ് (വൈസ് പ്രസിഡന്റ് ) പാസ്റ്റർ കെ. കെ. സാംകുട്ടി (സെക്രട്ടറി) പാസ്റ്റർ റെജി ഗോഡലി (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി കൺവെൻഷന് നേതൃത്വം നൽകും.
വാർത്ത: ടോംസൺ കട്ടപ്പന


- Advertisement -


Comments are closed.