യുപിയിലെ കാൺപൂരിൽ വീണ്ടും മതപരിവർത്തന ആരോപണം; മലയാളി പാസ്റ്ററും കുടുംബവും അറസ്റ്റിൽ

ഉത്തർപ്രദേശ്:  ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മലയാളി പാസ്റ്ററേയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി. പാസ്റ്ററേയും ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് ചില അംഗങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

നേരത്തെയും സമാനമായ ആരോപണത്തിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ വീണ്ടും മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പോലീസ് ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും കാൺപൂർ പോലീസ് വ്യക്തമാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading