പാസ്റ്റർ.കെ. വി. വര്ഗീസിന്റെ സംസ്കാരം ശനിയാഴ്ച
മേപ്രാൽ: ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സീനിയർ ശുശ്രുഷകൻ കോയിപ്പത്രയിൽ പാസ്റ്റർ കെ.വി.വർഗീസ് (മേപ്രാൽ ബേബിച്ചൻ – 88) അന്തരിച്ചു.
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ കാരായ്മ സഭയുടെ ശുശ്രുഷകനായി ശിശ്രുഷ ആരംഭിച്ചു. അനന്തരം ദൈവസഭയുടെ പ്രാദേശിക സഭകളായ പാണ്ടനാട് , കലഞ്ഞൂർ, പുത്തൻപീടിക, തണ്ണിത്തോട്, ഇലന്തൂർ, എടത്വ, ഭരണിക്കാവ്, മടന്തമൺ, വെള്ളാപ്പള്ളി, കാട്ടുനിലം എന്നിവിടങ്ങളിൽ സഭാ ശുശ്രുഷകനായി പ്രവർത്തിച്ചു.
ഭാര്യ: കാരയ്ക്കൽ പുത്തൻപുരക്കൽ പണിക്കരുവീട്ടിൽ പരേതയായ അന്നമ്മ വർഗീസ്. മക്കൾ: കൊച്ചുമോൾ, ഡെയ്സി, സ്റ്റീഫൻ, സിസിലി. മരുമക്കൾ: പാസ്റ്റർ ജോൺ സാമുവേൽ (ഐപിസി റാന്നി വൈക്കം, സുനിത വർഗീസ് (ഷിക്കാഗോ), പാസ്റ്റർ ജോസഫ് പി.സാമുവേൽ (ഏജി ചർച്ച്, പീരുമേട്), പരേതനായ ജെബി മാത്യു.
കൊച്ചുമക്കൾ : അക്സ & ഷിബിൻ. ജി. സാമുവേൽ (Pypa Kerala state President), കെസിയ & റോണി, വെസ്‌ലി, മാത്യൂസ് , ദിയ, ഡാനിയേൽ, ജബ്ബസ്, ഇവാഞ്ചനിൽ, ജാക്ക്‌ലിൻ, ആഗ്നസ്.
സംസ്കാരം :
03.01.2026 ശനിയാഴ്ച രാവിലെ 9ന് മേപ്രാൽ ചർച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30നു സഭ സെമിത്തേരിയിൽ.


- Advertisement -



Comments are closed, but trackbacks and pingbacks are open.