സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് 65-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 65-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും.

പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ. എം.കെ. കോശി,ബിഷപ്പ് ഡോ. ടി.സി.ചെറിയാൻ, ബിഷപ്പ് ഡോ.സി.വി മാത്യു, ബിഷപ്പ് എ.ഐ. അലക്സാണ്ടർ എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും. റവ.ഡോ.അശോക് ആൻഡ്രൂസ് (കൊൽക്കത്ത),റവ.ഡോ.അജിത് കുമാർ (ബാംഗ്ലൂർ) എന്നിവരാണ് മുഖ്യപ്രസംഗകർ.

സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ പരിശീലനവും കൺവൻഷന്റെ അനുഗൃഹകരമായ നടത്തിപ്പിനു വേണ്ടിയുള്ള പ്രാർത്ഥനയോഗങ്ങൾക്കും തുടക്കമായി.

പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം,ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ, പ്രതിനിധിസഭ അധ്യക്ഷൻ റവ ഡോ.ജോൺ മാത്യു,ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി,സഭാ സെക്രട്ടറി റവ.സജി മാത്യു( ജനറൽ കൺവീനർ),സഭ ട്രഷറർ റവ.സജി ഏബ്രഹാം,അല്മായ ട്രസ്റ്റി പ്രൊഫ.ഏബ്രഹാം ജോർജ്,റവ.ഷിജു മാത്യു , റവ.സി.പി.മാർക്കോസ്, ഡോ.ജിമ്മി ജോസഫ് പോൾ,റവ.ഡോ.കെ.എസ്. ജെയിംസ്, ഡോ.ജോസി വർഗീസ്,മേരി സഖറിയ, റവ.അനിഷ് തോമസ് ജോൺ, റവ.മാത്യൂസ് ഏബ്രഹാം, റവ.അനിൽ.ടി. മാത്യു, റവ.തോമസ് മാത്യു, റവ.ടോണി തോമസ്, റവ.സാം മാത്യു, റവ.ഷൈൻ ബേബി സാം, റവ.പ്രകാശ് ജേക്കബ് ജോൺ, റവ.രൂപേഷ് ശാമുവേൽ, ഡെന്നി.എൻ.മത്തായി, കെ.എം.ചെറിയാൻ, പി.എസ്.ഏബ്രഹാം, എ.ജി വർഗീസ്, തമ്പി കുര്യൻ, സോജു.എസ്.ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading