മൈനാഗപ്പള്ളി വൈഎംസിഎ ബഥാന്യ ഭവനിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി
മൈനാഗപ്പള്ളി: ക്രിസ്മസ് പീഡിതർക്കും പരിഗണന ആവശ്യം ഉള്ളവർക്കും വലിയ പ്രത്യാശ നൽകുന്നതാണെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദ് പറഞ്ഞു. മൈനാഗപ്പള്ളി വൈഎംസിഎ കിഴക്കേക്കര ബഥാന്യ ഭവനിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷം -കുഞ്ഞിളം പൈതൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈഎംസിഎ മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി മുഖ്യ സന്ദേശം നൽകി.
പ്രസിഡന്റ് ഡോ.മാത്യു ജോൺ കളീലിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് തോമസ് മാത്യു,സെക്രട്ടറി കെ.എം.അലക്സാണ്ടർ വൈദ്യൻ,ട്രഷറർ വർഗീസ് വൈദ്യൻ,ഡേവിഡ് ഡാനിയേൽ,എബ്രഹാം വൈദ്യൻ, ക്യാപ്റ്റൻ ഷാജി തരകൻ, പ്രിൻസമ്മ മാത്യു, സിസ്റ്റർ ഹെലൻ, ഷീജ സക്കറിയ, ഡി. റെജി, കോശി സക്കറിയ, ജോൺ മത്തായി, വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.


- Advertisement -

Comments are closed.