ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്റർ ‘വിന്റർ ചലഞ്ച്’ ആദരം

വഡോദര/ ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ആഭിമുഖ്യത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിലിന്റെ സംയുക്ത സഹകരണത്തോടെ “ക്രിസ്മസ് ഗിഫ്റ്റ് ചലഞ്ച്” എന്ന പ്രോഗ്രാമിലൂടെ വസ്ത്ര വിതരണം നൽകി ആദരിച്ചു. മുൻകാലങ്ങളിൽ ചെയ്തുവരുന്ന ആദരസേവന പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ക്രിസ്മസ് ഗിഫ്റ്റ് ചലഞ്ച്. ഗുജറാത്തിലെ തെക്ക് കിഴക്ക് ജില്ലകളിൽ ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന 30 ശുശ്രൂഷകന്മാർക്കും സഹധർമ്മിണികൾക്കും വസ്ത്ര വിതരണം നൽകിയാണ് ഇത്തവണ ആദരിച്ചത്. ഡിസംബർ 22ന് നടന്ന ക്രിസ്മസ് കൾച്ചറൽ പ്രോഗ്രാമിൽ ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായിയും വൈസ് പ്രസിഡന്റ് തങ്കച്ചൻ ജോണും വചന ശുശ്രൂഷ നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി സാംമോൻ രാജു,ജോയിന്റ് ട്രഷറർ ഷീബ രാജേഷ് എന്നിവർ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ഈ പ്രോഗ്രാമിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading