ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ (ഐ.ജി.എം) പുതിയ സഭാ പ്രവർത്തനം അയർലണ്ടിലെ ലിമറിക്കിൽ

അയർലണ്ട്: ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ (ഐ.ജി.എം) പുതിയ സഭാ പ്രവർത്തനം 2026 ജനുവരി 4 മുതൽ അയർലണ്ടിലെ ലിമറിക്കിൽ ആരംഭിക്കും. പ്രവർത്തന ഉദ്ഘാടനം ജനുവരി 4 ന് വൈകിട്ട് 3 മണിക്ക് ഫേടാമോർ കമ്മ്യൂണിറ്റി സെന്ററിൽ (V35 WF88) നടക്കും.

ഐ.ജി.എം പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റ്റി.എം മാത്യു പ്രസംഗിക്കും.

2026 ജനുവരി 11 മുതൽ എല്ലാ ഞായറാഴ്ചയും സെന്റ് നിസാൻസ് റോഡിലെ (യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപം) യൂണികോർൻ റെസ്റ്റോറന്റിലെ ഒന്നാം നിലയിൽ (V94 W7XP) സഭായോഗം നടക്കും.

പാസ്റ്റർ ക്രിസ്റ്റഫർ മാത്യുവാണ് ഐ.ജി.എം ലിമറിക്ക് സഭയുടെ ശുശ്രൂഷകൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading