സംഗീത പ്രമാണിക’ പ്രകാശനം ചെയ്തു
തിരുവനന്തപുരം : ക്രൈസ്തവ സംഗീത പ്രവർത്തകർക്കായി എറ്റെണൽ ലൈഫ് മിഷനും സ്ട്രിങ്സ് മീഡിയയും ചേർന്ന് പ്രസിദ്ധീകരിച്ച ‘സംഗീത പ്രമാണിക’ എന്ന പുസ്തകം തിരുവനന്തപുരം കഴക്കൂട്ടം ക്രൈസ്റ്റ് ഏ ജി ചർച്ചിൽ വച്ച് പ്രകാശനം ചെയ്തു. ഇവാ. ബിജി പി. ജോൺ രചിച്ച ഈ പുസ്തകം ഗായകർക്കും സംഗീതഉപകാരണങ്ങൾ വായിക്കുന്നവർക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ്. ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ ജോർജ് തോമസ് പാസ്റ്റർ ജോൺസൺ ലോപ്പസിന് ആദ്യ കോപ്പി കൈമാറി. പാസ്റ്റർ ജോസ് പത്തനാപുരം, ജോബിൻ എലിശ, പാസ്റ്റർ സാംകുട്ടി, പാസ്റ്റർ ബിനോയ്, പാസ്റ്റർ ജിയോ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. പാസ്റ്റർ രാജേഷ് വക്കം, ഗായകൻ ശിവപ്രസാദ്, ഗായിക പ്രിയ, ഗിറ്റാറിസ്റ്റ് ബ്രയിറ്റ് എന്നിവർ പങ്കെടുത്തു.


- Advertisement -

Comments are closed.