ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അമ്പതാമത് ജനറൽ കൺവെൻഷൻ: പന്തൽ പണി പ്രാർത്ഥനയോടെ ആരംഭിച്ചു

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അമ്പതാമത് ജനറൽ കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളന നഗരിയിലെ പന്തൽ പണി പ്രാർത്ഥനയോടെ ഔപചാരികമായി ആരംഭിച്ചു. പ്രാർത്ഥനകൾക്ക് സീനിയർ ശ്രുശ്രൂഷകൻമാരായ പാസ്റ്റർ റ്റി എം കുരുവിള , പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ദൈവാനുഗ്രഹവും സമ്മേളനത്തിന്റെ ആത്മീയ വിജയവും അഭ്യർത്ഥിച്ച് നടന്ന പ്രത്യേക പ്രാർത്ഥനയിൽ ശുശ്രൂഷകർ, ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

അർദ്ധശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജനറൽ കൺവെൻഷൻ സഭയുടെ ചരിത്രത്തിൽ ഒരു സുപ്രധാന അധ്യായമാവുമെന്ന് നേതൃത്വം അറിയിച്ചു. സമ്മേളനത്തിനായി ഒരുക്കുന്ന പന്തൽ ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാനാകുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.

പ്രാർത്ഥനയോടെ ആരംഭിച്ച പന്തൽ പണി, ഐക്യത്തിന്റെയും ആത്മീയ പുതുക്കലിന്റെയും സന്ദേശമാണ് നൽകുന്നതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading