ലേഖനം: നഷ്ടപ്പെടാത്ത പ്രതീക്ഷ | മനോജ് റാന്നി
ഓട്ടക്കളത്തിൽ ഓടുന്നവർ അനേകർ ഉണ്ടെങ്കിലും എല്ലാവരുടെയും പ്രതീക്ഷ വിജയം കൈവരിക്കണം എന്നുള്ളതാണ്. ഈ ആഗ്രഹം നമ്മെ പലപ്പോഴും വിജയത്തിന്റെ പടിയിൽ കൊണ്ടെത്തിക്കും. പക്ഷേ ചിലപ്പോൾ തോൽവികൊണ്ട് പിന്മാറേണ്ട അവസ്ഥകൾ വന്നേക്കാം. അപ്പോൾ നാം ചിന്തിക്കുന്നു “എന്റെ പ്രതീക്ഷകൾ അസ്തമിച്ചു.. ഇനി എനിക്ക് ഓടാൻ കഴിയില്ല..വിജയം കൈവരിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല; അതെനിക്ക് പറഞ്ഞിട്ടുള്ളതല്ല” അങ്ങനെ എത്രയെത്രയോ സംഭവങ്ങൾ കൊണ്ട് മനസ്സ് തകർക്കപ്പെട്ട, പ്രതീക്ഷകൾ തകർന്ന നിരവധി മനസ്സുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
ഒരു കഴുകന്റെ ജീവിതത്തെകുറിച്ച് ചിന്തിച്ചാൽ 40 വയസാകുമ്പോൾ കഴുകന്റെ നഖങ്ങളും കൊക്കുകളും വളഞ്ഞ് ഇര പിടിക്കാൻ പറ്റാത്ത അവസ്ഥയിലാകും. ഇതിനുമുമ്പ് ആകാശം വിതാനങ്ങൾ പറന്ന് ഉല്ലസിച്ച് തനിക്ക് കീഴ്പ്പെടുത്താൻ കഴിയുന്ന സകലതിനെയും കീഴ്പ്പെടുത്തി ആനന്ദിക്കുമ്പോൾ തന്റെ മുൻപിലേക്ക് ഇങ്ങനെ ഒരു ദിനം വരും എന്ന് തന്റെ ജീവിതത്തിൽ കഴുകൻ നിരൂപിച്ചിരിക്കില്ല. പക്ഷേ പലപ്പോഴും മനുഷ്യരാകുന്ന നമുക്ക് ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിലും നാം അറിയാത്ത സമയത്തും, നാം അറിയാത്ത നേരത്തും ഇതുപോലെയുള്ള പല പ്രശ്നങ്ങളിലും നാം അകപ്പെടാറുണ്ട്. ഒന്ന് ചിന്തിച്ചാൽ 40 വർഷം കഴിഞ്ഞ് കഴുകൻ തന്റെ ശരീരത്തിൽ ഉണ്ടായ ആ ബലഹീനത നിമിത്തം തനിക്ക് പറക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ വരുമ്പോൾ തന്റെ തൂവലുകൾക്കും ഭാരം ഏറുമ്പോൾ തനിക്ക് മറ്റൊരു ഇര പിടിക്കാൻ കഴിയാത്ത വിധത്തിൽ തന്നെ ശരീരത്തിന്റെ ശക്തി കുറയുമ്പോൾ അതിനെ അതിജീവിക്കാൻ മറ്റാരും കാണാതെ 150 ദിവസം വേദനാജനകമായ ഒരു അവസ്ഥയ്ക്ക് വിധേയപ്പെട്ട് തന്റെ അവസ്ഥ കണ്ട് കളിയാക്കാനും കുറ്റപ്പെടുത്താനും നോക്കി നിൽക്കുമ്പോൾ മറ്റാരും കാണാതെ പാറകളുടെ ഇടയിൽ പോയി ഇരിക്കും .
മനുഷ്യരാകുന്ന നമ്മുടെ ജീവിതത്തിനകത്തും എത്രയോ ദിനങ്ങൾ ഇങ്ങനെയുള്ള വാക്കുകൾക്കും ചോദ്യങ്ങൾക്ക് മുമ്പിൽ മാറി മുഖം കൊടുക്കാതെ സഞ്ചരിച്ചിട്ടില്ലേ?
ജീവിതത്തിൽ തോറ്റു പോകരുത്. പ്രതീക്ഷകൾ കൈവിട്ടു പോകരുത്. ക്ഷമയോടെ ഇരിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ വീണ്ടും ആ കഴുകനെപ്പോലെ ശക്തിപ്രാപിക്കാം.
കഴുകൻ ചില ദിവസങ്ങൾ കൊണ്ട് തന്റെ കൊക്കുകളും, നഖങ്ങളും പാറമേറിട്ട് ഉരയ്ക്കും. അങ്ങനെ അത് കൊഴിഞ്ഞു പോയതിനു ശേഷം പുതിയത് വരാൻ കാത്തിരിക്കും, ഭാരമേറിയ ശരീരത്തിന്റെ തൂവൽ ഓരോന്നായി ഓരോന്നായി കൊത്തി പറിക്കും. അത് വീണ്ടും പുതിയ തൂവലിനായി കാത്തിരിക്കും. വീണ്ടും നമ്മുടെ ഭൂമിയിൽ 30-40 വർഷം കൂടി ആ കഴുകൻ ഭൂമിയിൽ ജീവിക്കും.
തന്റെ അസഹ്യമായ വേദനകൾക്ക് വിരാമം കുറിച്ച് പുതിയ നാളേക്കായി തന്റെ നഷ്ടപ്പെട്ടുപോയ ശക്തിയും ബലവും തിരിച്ചു കിട്ടി എന്നുള്ള സന്തോഷത്തോടെ ചിറകുകളെ
വിരിച്ചുകൊണ്ട് ആകാശ വിതാനങ്ങളിൽ പാറി നടക്കും.
നിങ്ങളുടെ ജീവിതത്തിനകത്തും നഷ്ടബോധങ്ങളെ പറ്റിയുള്ള ഭാരം നിങ്ങളെ അകറ്റുന്നില്ലേ? ഞാൻ എല്ലാം നേടി എന്ന് നിങ്ങൾ സ്വയം വിലയിരുത്തിയെങ്കിലും മറ്റുള്ളവർ നിങ്ങളെ വിജയത്തിൽ എത്തിക്കാതിരിക്കുവാൻ വേണ്ടി നിങ്ങൾക്ക് കെണി ഒരുക്കിയില്ലേ? നിങ്ങൾ സങ്കടപ്പെട്ടിട്ടില്ലേ? നിങ്ങളുടെ ഹൃദയം വേദനാജനകമായി മാറിയിട്ടില്ലേ ? എന്നാൽ ഈ വേദനയ്ക്കു മുമ്പിൽ ഒരു മറുപടിയുണ്ട്. ഈ വേദനയ്ക്കു മുമ്പിൽ നിങ്ങൾക്ക് ഒരു ആശ്വാസമുണ്ട്. നിങ്ങളുടെ ചിറകുകളെ വിരിച്ച് നിങ്ങൾ പറന്ന് ആകാശവിധാനത്തിലൂടെ സഞ്ചരിക്കും. അതൊരു പ്രതീക്ഷയാണ്. ആ പ്രതീക്ഷ സാക്ഷാത്കരിക്കും.അത് വാസ്തവമാണ് അത് സംഭവിക്കും. നിങ്ങൾ തിരിച്ചറിയുന്ന ഒരു ദിനം നിങ്ങളുടെ മുമ്പിൽ ഉണ്ടാകും. നഷ്ടപ്പെടാത്ത, മറക്കാൻ കഴിയാത്ത സുപ്രഭാതം അത് വാസ്തവമായി ഞാൻ അറിയും എന്ന ഒരു തികഞ്ഞ വിശ്വാസം നിങ്ങളിൽ ഉണ്ടാകട്ടെ.
മനോജ് റാന്നി


- Advertisement -


Comments are closed.