ദോഹ ഐപിസി സഭയുടെ ത്രിദിന കൺവെൻഷൻ നവംബർ 26 മുതൽ

ദോഹ: ദോഹ ഐ.പിസി. സഭയുടെ ഈ വർഷത്തെ ത്രിദിന കൺവെൻഷൻ 2025 നവംബർ 26, 27, 28 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 7:00 മുതൽ 9:15 വരെ ഐ.ഡി.സി.സി. കോംപ്ലക്സ്, ബിൽഡിംഗ് നമ്പർ 2 ലെ ദോഹ ഐപിസി ഹാൾ നമ്പർ 2-ൽ വെച്ച് നടത്തപ്പെടും.പ്രസ്തുത യോഗങ്ങളിൽ ദൈവവചന ശുശ്രൂഷയ്ക്ക് പ്രശസ്ത സുവിശേഷ പ്രസംഗകൻ പാസ്റ്റർ. ഫെയ്ത്ത് ബ്ലെസൺ നേതൃത്വം നൽകി ദൈവവചനത്തിൽ നിന്ന് ആത്മീയ സന്ദേശങ്ങൾ പങ്കുവെക്കും. ആത്മീയ ഗാന ശുശ്രൂഷകൾക്ക് ദോഹ ഐപിസി ക്വയർ നേതൃത്വം വഹിക്കും.ദോഹ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ.. പി. വി. ഉമ്മൻ ഈ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ഖത്തറിൽ വസിക്കുന്ന എല്ലാ പ്രിയ ദൈവമക്കളെയും ഈ ആത്മീയ സംഗമത്തിലേക്ക് ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്:Br. Bino M. Baby(Secretary):+974 66878204

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading