ഡെലിവറൻസ് പ്രയർ സെന്റർ ഹൂസ്റ്റൺ സംഘടിപ്പിച്ച വിഷൻ കാസ്റ്റിംഗ് മീറ്റിംഗ് ഷാർജയിൽ നടന്നു

ഷാർജ: ഡെലിവറൻസ് പ്രയർ സെന്റർ ( ഡി.പി.സി) ഹൂസ്റ്റൺ നേതൃത്വത്തിൽ വിഷൻ കാസ്റ്റിംഗ് മീറ്റിംഗ് ഷാർജയിൽ ചേർന്നു. പീഡനം നേരിടുന്ന രാജ്യങ്ങളുടെ സംരക്ഷണത്തിനും സുവിശേഷ വ്യാപനത്തിനുമായി സ്ഥിരതയാർന്ന പ്രാർത്ഥനാ സഹകാരികളെ സജ്ജമാക്കുക എന്ന ഉദ്ദേശലക്ഷ്യം ഡി.പി.സി ഡയറക്ടർ ഈവാ. ടോം കുര്യൻ തന്റെ സന്ദേശത്തിൽ ശക്തമായി അവതരിപ്പിച്ചു. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ അനീഷ് എലപ്പാറ, യോഗം അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസിയർ റവ. ഡോ.കെ. ഒ. മാത്യു യോഗത്തിന് നേതൃത്വം നൽകി. അതിഥികളായി ഡോ. എബി പി. മാത്യു, ഡയറക്ടർ – ബിഹാർ മിഷൻ, കൂടാതെ ക്രൈസ്തവ എഴുത്തുപുര പ്രതിനിധി പാസ്റ്റർ ജെ. പി. വെണ്ണിക്കുളം എന്നിവർ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത പാസ്റ്റർമാരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക എക്സിക്യൂട്ടീവ് മീറ്റിംഗ് എന്ന നിലയിലാണ് ഈ സംഗമം വിളിച്ചുചേർത്തത്. ക്രൈസ്തവ പീഡിതർക്കു വേണ്ടിയുള്ള ഇടവിടാതെയുള്ള പ്രാർത്ഥന എന്ന ലക്ഷ്യത്തോടെ ഡി.പി.സി ആഗോളതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിക്കപെട്ടു. അനുദിനം ഇടവിടാതെ മധ്യസ്ഥ പ്രാർത്ഥന നടക്കുന്ന പ്രാർത്ഥന ഗോപുരം ഹൂസ്റ്റണിൽ പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading