ബഹറിനിൽ MEPC വാർഷിക കൺവെൻഷൻ 2025 ഡിസംബർ 1 മുതൽ

മനാമ: ബഹറിനിലെ ഉപദേശ ഐക്യമുള്ള മലയാളി പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ച് (MEPC) സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ 2025 ഡിസംബർ 1, 2, 3 തീയതികളിൽ നടക്കും. മനാമയിലെ സെഗായയിൽ സ്ഥിതിചെയ്യുന്ന ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (SFC) ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആത്മീയ സമ്മേളനങ്ങൾ ആരംഭിക്കും.

സുപ്രസിദ്ധ വചനപ്രഭാഷകനായ പാസ്റ്റർ റെജി മാത്യു മുഖ്യപ്രഭാഷണം നടത്തും. അംഗത്വ സഭകളിലെ വിശ്വാസികൾ ചേർന്ന് രൂപീകരിച്ച MEPC ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ ടൈറ്റസ് ജോൺസൺ (പ്രസിഡന്റ്), പാസ്റ്റർ ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), ബ്രദർ പ്രിൻസ് ജോയ് (സെക്രട്ടറി), ബ്രദർ ജോൺസൺ തടത്തിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് കൺവൻഷൻ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രാർത്ഥനയും ആരാധനയും വചനശുശ്രൂഷയും ഉൾക്കൊള്ളുന്ന ഈ ആത്മീയ സംഗമത്തിൽ ബഹറിനിലുള്ള വിശ്വാസികളും ദൈവദാസൻന്മാരും പങ്കുചേരാൻ ആഹ്വാനം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading