മയക്കുമരുന്ന്, മദ്യപാനം, പുകവലി എന്നിവയ്‌ക്കെതിരെ ബോധവത്കരണ റാലി നടത്തി

ബെംഗളൂരു: ഗെദ്ദലഹള്ളി ആസ്ഥാനമായ ഫെയ്ത് സിറ്റി അസംബ്ലി ഓഫ് ഗോഡ് ചർച്ച് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന്, മദ്യപാനം, പുകവലി എന്നിവയ്‌ക്കെതിരെ ബോധവത്കരണ റാലി നടത്തി.

ഫെയ്ത് സിറ്റി ഇംഗ്ലീഷ് ചർച്ച് പാസ്റ്ററും സീനിയർ മിനിസ്റ്ററുമായ  റവറൻ്റ് സാജൻ ജോർജ് പ്രാർത്ഥിച്ച് റാലി ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം മേധാവി പാസ്റ്റർ സജയൻ വി.സി. റാലിക്ക് നേതൃത്വം നൽകി.

വിവിധ ആസക്തികളുടെയും ലഹരി ഉപയോഗങ്ങളുടെ ദോഷഫലങ്ങളും, അതിൽ നിന്നും എങ്ങനെ വിമോചനം നേടാം എന്ന സന്ദേശവും അടങ്ങിയ നൃത്താവിഷ്കാരവും നാടകാവതരണവും പരിപാടിയിൽ ഉൾപ്പെടുത്തി. ഈ ബോധവത്കരണ റാലി ക്രിസ്തു ജയന്തി കോളേജിന് സമീപവും കെ. നാരായണപുര ക്രോസിലും ബൈരതി ക്രോസിലുമായി നടന്നു.
റാലിയിൽ പാസ്റ്റർ സാം ജോർജ് (സ്ഥാപകൻ), ഫെയ്ത്ത് സിറ്റി എ ജി ചർച്ചിൻ്റെ തമിഴ് & കന്നട, മലയാളം, ഹിന്ദി സർവീസുകളുടെ ശുശ്രൂഷകരായ പാസ്റ്റർ മൈക്കേൽ എസ്., പാസ്റ്റർ സാം കെ. മാണി, പാസ്റ്റർ തോമസ് ജോൺ എന്നിവർ സാന്നിധ്യവും പ്രോത്സാഹനവും നൽകി. യുവജനങ്ങളുടെ ഈ മഹത്തായ സംരംഭം ചർച്ചിന്റെ ലഹരിവിരുദ്ധ സന്ദേശത്തെയും മൂല്യാധിഷ്ഠിത തലമുറയെ രൂപപ്പെടുത്താനുള്ള പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്നതായി അവർ അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading