ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 21 ന് നിലമ്പൂരിൽ

നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് പ്രഥമ ശുശ്രൂഷക സമ്മേളനം ഒക്ടോബർ 21 ന് നിലമ്പൂർ എടക്കര പ്രസ്റ്റീജ് പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഐ.പി.സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡോ. സണ്ണി ഫിലിപ്പ് പാസ്റ്റർ കെ. പി. കുര്യൻ തുടങ്ങിയവർ ദൈവവചനം പ്രസംഗിക്കും. ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജോൺ ജോർജ്, സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ജോ.സെക്രട്ടറി പാസ്റ്റർ ജോയ് ഗീവർഗീസ് തുടങ്ങിയവർ വിവിധ സെക്ഷന് അധ്യക്ഷത വഹിക്കും. മലബാറിലെ 34 സെൻ്ററുകളും 500 അധികം സഭകളും ഉൾപ്പെടുന്ന മലബാർ പ്രദേശങ്ങളിൽ നിന്ന് 500 ലധികം ശുശ്രൂഷകന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് വൈ. പ്രസിഡൻ്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ്, ജോ. സെക്രട്ടറി ബ്രദർ വിൻസൻ്റ് തോമസ്, ട്രഷറർ ബ്രദർ ജോർജ് തോമസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading