റ്റി.പി.എം പരുമല: സുവിശേഷ പ്രസംഗം ഇന്നും നാളെയും
പരുമല (തിക്കപ്പുഴ): ദി പെന്തെക്കൊസ്ത് മിഷൻ പരുമല (തിരുവല്ല സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഒക്ടോബർ 19, 20 തീയതികളിൽ വൈകിട്ട് 5.45 ന് തിക്കപ്പുഴ ജംഗ്ഷനിൽ (കണ്ടപ്പറമ്പൽ ഗ്രൗണ്ട്) നടക്കും.
തിങ്കളാഴ്ച രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.