ഐ.പി.സി. നോർത്തേൺ റീജിയൺ 56-മത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും

 

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നവംബർ 06 മുതൽ 09 വരെ, ന്യൂഡൽഹി, ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്നതായിരിക്കും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9:30 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. നവംബർ 8 ശനിയാഴ്ച ഉച്ചക്ക് 2:30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, പി.വൈ.പി.എ, എന്നിവയുടെയും, രാവിലെ 11 മണി മുതൽ സോദരി സമാജത്തിൻ്റെയും വാർഷിക സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. നവംബർ 9 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ റീജിയണിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധന നടക്കുന്നതായിരിക്കും. “അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക” (മത്തായി 5:7; യോഹ 16:33) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ്റെ മുഖ്യ ചിന്താവിഷയം. പ്രശസ്ത സുവിശേഷ പ്രസംഗകരായ പാസ്റ്റർ. ഡോ. സാബു വർഗീസ്, യു.എസ്.എ, പാസ്റ്റർ. നൂറുദ്ദീൻ മുള്ള, ബാംഗ്ലൂർ എന്നിവരാണ് മുഖ്യ സന്ദേശം നൽകുന്നത്. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.

ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നതായി റീജിയന്റെ എക്സിക്യൂട്ടീവ്സ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading