പുതിയ നിയമത്തിന്റെ ശുശ്രൂഷകർ പ്രകാശനം ചെയ്തു.

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ പുറത്തിറക്കിയ ക്രിസ്തീയ ശുശ്രൂഷകർക്കുള്ള മാർഗ രേഖയായ “പുതിയ നിയമത്തിന്റെ ശുശ്രൂഷകർ”
പ്രകാശനം ചെയ്തു. പാസ്റ്റർ ഡോ. കെ സി ജോൺ, പാസ്റ്റർ വി പി ഫിലിപ്പ് എന്നിവരാണ് എഴുത്തുകാർ.

ഐ പി സി പെരിങ്ങര സഭാ ഹാളിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ രാജു പൂവക്കാല ബ്രദർ സജി മത്തായി കാതേടിന് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ അജു അലക്സ്, സന്ദീപ് വിളുമ്പുകണ്ടം എന്നിവർ ആശംസ അറിയിച്ചു. പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സുവിശേഷ ദൗത്യത്തിലും ഇടയ ശുശ്രൂഷയിലും പങ്കു ചേരുന്നവരെ ശാക്തരാക്കാൻ പുതിയ പുസ്തകം സഹായകമാകും. ഡോ വി ടി എബ്രഹാം അവതാരികയും പാസ്റ്റർ വൈ റെജി സന്ദേശവും നൽകിയിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading