ഐ.പി. സി. ഭൂട്ടാൻ റീജിയൻ പതിനഞ്ചാമത് വാർഷിക കൺവൻഷൻ

ജയ്ഗോൺ: പതിനഞ്ചാമത് ഐ. പി. സി. ഭൂട്ടാൻ റീജിയൻ കൺവൻഷൻ ഒക്ടോ

ബർ 9-12 വരെ “ഹാസിമാറ’ യ്ക്കു സമീപമുള്ള മധു ടീഗാർഡൻ സഭയോടു ചേർന്നുള്ള കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. റീജിയൻ സെക്രട്ടറി, പാസ്റ്റർ ബോബി മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്‌ച വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന പ്രാഥ മിക യോഗത്തിൽ റീജിയൻ പ്രസിഡന്റ്റ് പാസ്റ്റർ അലക്സ് വെട്ടിക്കൽ കൺവൻഷൻ പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. തുടർന്നുള്ള യോഗങ്ങളിൽ പാസ്റ്റേഴ്സ് ഷിബു തോമസ് (ഒക്കലഹോമ), ഷിബു തോമസ് (അറ്റ്ലാൻ്റ), ബ്രൈറ്റ് ഏബ്രഹാം (അബുദാബി) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

രാത്രിയിൽ നടക്കുന്ന പൊതുയോഗങ്ങളെ കൂടാതെ യുവജനസമ്മേളനം, സഹോദരിമാരുടെ മീറ്റിംഗ്, പാസ്റ്റേഴ്‌സ് മീറ്റിംഗ്, പാസ്റ്ററൽ ഓർഡിനേഷൻ, സ്നാന ശുശ്രൂഷ തുടങ്ങിയവയും ഉണ്ടായിരിക്കും. ഞായറാഴ്‌ച രാവിലെ കർത്തൃമേശ ശുശ്രൂ ഷയ്ക്ക് ശേഷം നടക്കുന്ന പൊതുസഭായോഗത്തോടുകൂടി ഈ വർഷത്ത കൺവൻഷൻ സമാപിക്കും. പാസ്റ്റർ ലിബിനിൻ്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റേഴ്‌സ് ബിന്നി മാത്യൂസ് (വൈസ് പ്രസിഡന്റ് ), സന്തോഷ് ലോഹാർ (ജോ. സെക്രട്ടറി), ബ്രദർ ജിജോ ജേക്കബ് (ട്രഷ റാർ), ബ്രദർ അലക്സ് എൻ. ജേക്കബ് (ജനറൽ കൗൺസിൽ മെമ്പർ), എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ, വെസ്റ്റ് ബംഗാളിൻ്റെ വടക്കൻ ജില്ലക ളിലും തെക്കൻ ജില്ലകളിലുമായി ചിതറികിടക്കുന്ന പ്രാദേശിക സഭകളിൽ നിന്നുള്ള സഭാശുശ്രൂഷകന്മാരും വിശ്വാസികളുമായി ആയിരങ്ങൾ ഈ യോഗങ്ങളിൽ പങ്കെടു ക്കും. ഭൂട്ടാൻ റീജിയൻറെ ചുമതലയിൽ ചില വർഷങ്ങളായി തുടർച്ചയായി നടന്നുവ രുന്ന (വർഷത്തിൻ്റെ 365 ദിവസവും) പ്രാർത്ഥനാ സംഘവും ഓരോ ലോക്കൽ സഭ കളും ഈ യോഗങ്ങളുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. ഈ യോഗങ്ങൾ മുഖാന്തരം പാപികൾ മാനസാന്തരപ്പെടുവാനും, അനേകർ ദൈവകല്പ‌ന അനുസരി ക്കുവാനും, രോഗികൾ സൗഖ്യമാകുവാനും, ദൈവത്തിൻ്റെ വീര്യപ്രവർത്തികൾ അത്ഭു തങ്ങളിലൂടെയും, അടയാളങ്ങളിൽകൂടെയും നടക്കുവാനും നിങ്ങളുടെ പ്രാർത്ഥന കൾ അഭ്യർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading