ജൂബിലി കൺവെൻഷൻ

ന്യൂഡൽഹി: ദി ക്യാപിറ്റൽ സിറ്റി ചർച്ച്ന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ ജൂബിലി കൺവെൻഷൻ നടക്കുന്നു. ഡൽഹി മോതിനഗർ കൈലാഷ് പാർക്ക് എച്ച്-15 ലെ സഭാ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ദൈവവചനം ശുശ്രൂഷിക്കുന്നത് പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) ആയിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ബിജി തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർ ബിജി തോമസ്, 25 വർഷങ്ങൾക്ക് മുമ്പ് ഐ.പി.സി. നോർത്തേൺ റീജിയനുമായി ബന്ധപ്പെട്ട് രമേശ് നഗരിലെ സഭയുടെ ശുശ്രൂഷകനായി ചുമതല ഏറ്റെടുത്തു. ആറ് പേരുമായി ആരംഭിച്ച സഭ, തുടർച്ചയായ പ്രാർത്ഥനകളും ഉപവാസങ്ങളും മുഖേന ഇന്ന് 400-ലധികം വിശ്വാസികൾ വിവിധ ഭാഷകളിൽ ആരാധിക്കുന്ന രീതിയിലേക്ക് കർത്താവു വളർത്തിയിരിക്കുന്നു. ഇപ്പോൾ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ആരാധനകൾ ക്രമീകരിച്ചിരിക്കുകയാണ്.

ഡൽഹിയിലെ രമേശ് നഗർ, കനൗട്ട് പ്ലേസ്, സുൽത്താൻ പുരി, ഖ്യാല, ബാംനോളി, വസന്ത് വിഹാർ എന്നിവിടങ്ങളിലും ഡൽഹി എൻസിആറിലെ ഗുഡ്ഗാവിലും, രാജസ്ഥാനിലെ ജയ്പൂർ, ബാൻസ്വാഡ എന്നിവിടങ്ങളിലും, ഉത്തർപ്രദേശിലെ വാരണാസി, കാൻപൂർ എന്നിവിടങ്ങളിലും, കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുമായി ഏകദേശം 40-ലധികം ദൈവദാസന്മാർ സഭയുമായി ബന്ധപ്പെട്ട് ശുശ്രൂഷകൾ അനുഷ്ഠിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading