മാധ്യമ പ്രവര്‍ത്തക സ്‌നേഹ ഷാജിയെ ആദരിച്ചു

കോട്ടയം: മോര്‍ണിംഗ് ന്യൂസ് അസോസിറ്റ് എഡിറ്റര്‍ സ്‌നേഹ ഷാജിയെ 24ഫ്രയിം ഫിലിംസൊസൈറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു. ഞായറാഴ്ച കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന ചടങ്ങിലാണ് സ്‌നേഹ ആദരവ് ഏറ്റുവാങ്ങിയത്. 24 ഫ്രയിം ഫിലിം സൊസൈറ്റിയുടെ 15-മത് അടൂര്‍ ഭവാനി, അടൂര്‍ പങ്കജം ഗ്ലോബല്‍ അവാര്‍ഡ് അവാര്‍ഡ് ദാനചടങ്ങ് സഹകരണ, ദേവസം, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍ഹഹിച്ചു. 24 ഫ്രയിം ഫിലിംസൊസൈറ്റിസെക്രട്ടറി ബിനു വണ്ടൂര്‍ സ്വാഗതം ആശംസിച്ചു. പ്രമുഖരായ ചലച്ചിത്ര, സീരിയല്‍, മാധ്യമ രംഗങ്ങളിലെയും കലാസാഹിത്യമേഖലകളിലെയും നിരവധിപ്പേരെ ആദരിച്ചു. മലയാള മനോരമ ബാലജനസഖ്യം കോട്ടയം സോണ്‍ലീഡറായി സ്‌നേഹ പ്രവര്‍ത്തിച്ചിണ്ട്. സനം ടിവി, ക്രിസ്റ്റ്യന്‍ ലൈവ് , ടി.വി യു.എസ്.എ, എന്നീ ചാനലുകളില്‍ ന്യൂസ് റീഡറായും സി 21 എന്ന ഈവനിംഗ് ഡെയ്‌ലി പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കലാ കായിക രംഗങ്ങളിലും സംസ്‌കൃതി പുരസ്‌കാര്‍ ഉള്‍പ്പടെ നിവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗമാണ്. നിരവധി സ്റ്റേജുകളില്‍ അവതാരകയായും യുവജന പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ജീസസ് വോയിസ്‌ മുവാറ്റുപുഴ സഭാഗം ആണ്.മാധ്യമ പ്രവര്‍ത്തകനായ ഷാജിവാഴൂര്‍ -ലീന ഷാജി ദമ്പതികളുടെ ഇളയ മകളാണ് സ്‌നേഹ. സഹോദരി നേഹാ ഷാജി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading