ആയൂർ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം

ആയൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെൻ്റർ പി.വൈ.പി.എ യ്ക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 24 ന് ഞായറാഴ്ച വൈകിട്ട് 3.30 ന് ഐപിസി വയ്ക്കൽ ഗിൽഗാൽ സഭയിൽ വെച്ച് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. രക്ഷാധികാരി പാസ്റ്റർ സണ്ണി എബ്രഹാം, പാസ്റ്റർ ഷിജു സാം പ്രസിഡന്റ്‌, ആൽബിൻ രാജേഷ് വൈസ് പ്രസിഡന്റ്‌, സുവി. സബിൻ. പി. സണ്ണി സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാരായി അനിത ബാബു, ആരോൺ എസ്. ജോർജ്, ജോയൽ ജോൺ ബിജുമോൻ ട്രഷറാർ ആയും, ജോൺസൻ വി. ചെറിയാൻ പബ്ലിസിറ്റി കോൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഐപിസി ആയുർ സെന്റർ സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സെന്റർ പി.വൈ.പി.എ
കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെൻ്റർ മുൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ യോഹന്നാൻ ജോർജ്,സെക്രട്ടറി പാസ്റ്റർ ബിജുപനംന്തോപ്പ്, ജോയിൻ്റ് സെക്രട്ടറി റോബിൻ ആർ.ആർ, മുൻ സൺണ്ടേസ്കൂൾ ട്രഷറാർ. ജോയി പാപ്പൻ, എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading