വൈഎംസിഎ ദക്ഷിണ മേഖല ദ്വിദിന നേതൃത്വ പരിശീലന ശില്പശാലയ്ക്ക് അടൂരിൽ വർണ്ണാഭമായ തുടക്കം

നീതിബോധമുള്ള നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. സഖറിയ മാർ അപ്രേം

 

News Middle Advt Banner

അടൂർ:വൈഎംസിഎ ദക്ഷിണ മേഖല ദ്വിദിന നേതൃത്വ പരിശീലന ശില്പശാല – ‘വിഷനറി വാൻഗാർഡ്’ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ  തുടക്കമായി. മലങ്കര ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയ മാർ അപ്രേം ഉദ്ഘാടനം ചെയ്തു. നീതിബോധമുള്ള നേതൃത്വം കാലഘട്ടത്തിന്റെ  ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണ മേഖലാ ചെയർമാൻ അഡ്വ.ജയൻ മാത്യു അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ അഡ്വ. പി. അയിഷാ പോറ്റി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റീസ് ജെ.ബി. കോശി,ദേശീയ ട്രഷറർ റെജി ജോർജ് ഇടയാറൻമുള, ട്രെയിനിംഗ് – ലീഡർഷിപ്പ് കമ്മിറ്റി ചെയർമാൻ ജോർജ് കോശി,സോണൽ കോഡിനേറ്റർ ഉമ്മൻ മാത്യു,റീജിയണൽ സെക്രട്ടറി റെജി വർഗീസ്,സാംസൺ മാത്യു, റവ.ജയകുമാർ, എന്നിവർ പ്രസംഗിച്ചു. ഫാ. ജോൺ ടി വർഗീസ് കുളക്കട , ഷാജി ജെയിംസ്,പ്രൊഫ.പി.ജി.ഫിലിപ്പ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ശില്പശാല നാളെ (ശനി) ഉച്ചയ്ക്ക് 2 ന് സമാപിക്കും. നാളത്തെ വിവിധ ക്ലാസുകൾക്ക് ബിനി ആൻഡ്രൂ ,പി.ഡി. മാത്യൂസ്, കെ.പി. ജോൺ, ഡോ. കെ.എം തോമസ്, റെജി വർഗീസ് എന്നിവർ നേതൃത്വം നൽകും. തിരുവനന്തപുരം,കൊല്ലം,പുനലൂർ, പത്തനംതിട്ട,കോഴഞ്ചേരി,റാന്നി സബ് റീജിയനുകളിലെ യൂണിറ്റ് വൈഎംസിഎ കളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പങ്കെടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading