അഡ്വ. സജി ജോർജ് ചൊവ്വള്ളൂരിന് ബാബാ സാഹിബ് ദേശീയ പുരസ്കാരം

കൊട്ടാരക്കര: മികച്ച സാമൂഹിക പ്രവർത്തകന് ഡോ. ബി. ആർ. അംബേദ്കർ രാജ്യാന്തര ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാബാ സാഹിബ് ദേശീയ പുരസ്കാരത്തിന് അഡ്വ. സജി ജോർജ് ചൊവ്വള്ളൂർ തെരഞ്ഞെടുക്കപ്പെട്ടു.
ഡൽഹി അംബേദ്കർ ഇൻ്റർ നാഷണൽ സെൻ്ററിൽ നടന്ന ചടങ്ങിൽ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് അവാർഡ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക, ക്ഷേമ രാഷ്ട്രീയ വിദ്യാഭ്യാസ മതപരമായ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading