കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനവും ചാരിറ്റി വിതരണവും നടത്തി

വേദനിക്കുന്നവരുമായുള്ള പങ്കുവയ്ക്കലാണ് യഥാർത്ഥ സാമൂഹ്യ സേവനം: അഡ്വ. ജോസഫ് ജോൺ

കൊട്ടാരക്കര: കരിക്കം വൈഎംസിഎ
പ്രവർത്തനോദ്ഘാടനവും സാന്ത്വനം, ആനി തോമസ് മെമ്മോറിയൽ
ചാരിറ്റി വിതരണവും വൈഎംസിഎ
കോൺഫ്രൻസ് ഹാളിൽ നടന്നു.
വൈഎംസിഎ നാഷണൽ പ്രോജക്ട്സ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു m. വേദനിക്കുന്നവരുമായുള്ള പങ്കുവയ്ക്കലാണ് യഥാർത്ഥ സാമൂഹ്യ സേവനമെന്നും അയൽക്കാരനെ നഷ്ടപ്പെട്ട ആധുനിക മനുഷ്യർ മനസ്സിൽ മതിൽ പണിയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശുദ്ധമായ സൗഹൃദത്തിലൂടെ നിർമ്മലമായ സ്നേഹത്തിലൂടെയും കാലത്തിന്റെ മാറ്റത്തെ മറികടക്കാൻ സാധിക്കണമെന്നും അദ്ദേഹം
പറഞ്ഞു.
പ്രസിഡൻ്റ് കെ. ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ ഒവിബിഎസ് കേന്ദ്ര ജനറൽ സെക്രട്ടറി എ. കെ. സന്തോഷ് ബേബി ചാരിറ്റി സമർപ്പണം നടത്തി. യുആർഐ ഏഷ്യ കോഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം, സ്വാന്തനം പ്രസിഡൻ്റ് തോമസ് ജോർജ്, സെക്രട്ടറി പി. സി. ബാബുക്കുട്ടി, ട്രഷറർ മാത്യു വർഗീസ്, ജേക്കബ് മാത്യു കുരാക്കാരൻ, പി. വൈ. തോമസ്,
പി. എം. ജി കുരാക്കാരൻ, സജി യോഹന്നാൻ, ഫിലിപ്പോസ് തോമസ്, സി. ഗീവർഗീസ്, എം. തോമസ്, ടി. ജി. ലൂക്കോസ്, വി. വർഗീസ്, റെജി. പി. ഉമ്മൻ, ഷാജി ജോൺ, ആർ. രവീന്ദ്രൻ, കെ. എം. രാജു, പി. യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading