കട്ടപ്പന സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും

കുമിളി : കട്ടപ്പന സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും നടത്തപ്പെടുന്നു. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഏബനേസർ അഛൻകാനം സഭയിൽ ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച പകൽ പരസ്യ യോഗങ്ങളും, വൈകുന്നേരം 5.30 മുതൽ 6.45 നടത്തപ്പെടും. കട്ടപ്പന സെന്റർ പാസ്റ്റർ എം. റ്റി. തോമസ് ഉദ്ഘാടനം ചെയ്യുന്ന മുറ്റത്ത് കൺവൻഷനിൽ പാസ്റ്റർ ജോൺസൺ കണ്ണൂർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. സുവി. ജോവൽ ജോൻസൺ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കട്ടപ്പന സെന്റർ പി. വൈ. പി. എ. പ്രസിഡന്റ്‌ സുവി. ടോംസൺ കട്ടപ്പന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു . ഈ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading