ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷനും സംയുക്ത ആരാധനയ്ക്കും അനുഗ്രഹീത സമാപ്തി

ഒക്കലഹോമ: ഓഗസ്റ് 8 മുതൽ 10 വരെ ശാരോൺ ഓഡിറ്റോറിയത്തിൽ നടന്ന ഒക്കലഹോമയിൽ നടന്ന പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷനും സംയുക്ത ആരാധനയ്ക്കും അനുഗ്രഹീത സമാപ്തി.
“നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിപ്പീൻ” എന്ന ആമോസിന്റെ പ്രവചന വിഷയത്തെ ആസ്പതമാക്കി പാസ്റ്റർ ഷിബിൻ സാമുവേൽ ദൈവ വചനം സംസാരിക്കുകയയും, പാസ്റ്റർ മാത്യു വർഗ്ഗീസ് തിരുമേശ ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. അടുത്ത വർഷത്തെ കൺവീനർ പാസ്റ്റർ തോമസ് കുരുവിളയുടെ പ്രാർത്ഥിനയോടും ആശീർവാദത്തോടും യോഗം സമാപിച്ചു. ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ഫെലിക്സ് തിരുവചനം പങ്കുവച്ചു.

ഒക്കലഹോമയിൽ അൻപത് വർഷമായി കുടിയേറി പാർത്തവരെ ഈ സമ്മേളനത്തിൽ ആദരിക്കുകയും അവർക്കു വേണ്ടി പ്രത്യേക സ്തോത്ര പ്രാത്ഥന നടത്തുകയും ചെയ്തു. ‌പ്രതികൂല സാഹചര്യങ്ങളിലും , സാമ്പത്തിക പ്രതിസന്ധികളുടെ മധ്യത്തിലും, അചഞ്ചലമായ ദൈവ വിശ്വാസം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞു എന്നുള്ളത് നന്ദിയോടെ ഓർത്തു കുടിയേറി പാർത്തവരിൽ ഇപ്പോഴത്തെ ആദ്യ കാല വിശ്വാസിയായ ഒക്കലഹോമയിൽ താമസിക്കുന്ന പാസ്റ്റർ കെ. സി ജോർജ് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading