ഐപിസി ദേവനഹള്ളി സെൻ്റർ കൺവെൻഷൻ ജൂലൈ 25 – 26 ന്

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ്‌ ദേവനഹള്ളി സെൻ്റർ കൺവെൻഷൻ ജൂലൈ 25 – 26 ന് ഷിഡ്ലഘട്ട ഐപിസി കോട്ടഹള്ളി സഭാഹാളിൽ നടക്കും.
കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , ദേവനഹള്ളി സെൻ്റർ പാസ്റ്റർ ബിജു മാത്യൂ, പാസ്റ്റർ നവീൻ മസ്കരേനാസ്, കർണാടക സ്റ്റേറ്റ് സോദരി സമാജം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ ഗിരീഷ് നായിക്, സമ്പത്ത് കുമാർ എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവെൻഷനിൽ ദിവസവും രാവിലെ 9.30 മുതൽ ഉണർവ് യോഗം, സഹോദരിമാരുടെ സമ്മേളനം, യുവജന മീറ്റിംങ്, മിഷൻ ചലഞ്ച്, സുവിശേഷയോഗം എന്നിവ ഉണ്ടായിരിക്കും. പാസ്റ്റർമാരായ ഷിബു കെ.മത്തായി, സി.ജെ.ജോമോൻ, ജി.കെ. ദേവരാജ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading