അപ്കോൺ (APCCON )സംയുക്ത ആരാധനയും (2025- 26) പ്രവർത്തനോദ്ഘാടനവും സമാപിച്ചു

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025 – 26 ( APCCON ) പ്രവർത്തനോദ്ഘാടനവും സംയുക്ത ആരാധനയും ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 07:45 മുതൽ 10:00 മണി വരെ അബുദാബി മുസഫയിൽ വച്ച് നടന്നു. പാസ്റ്റർ തോമസുകുട്ടി ഐസക് അധ്യക്ഷനായ മീറ്റിങ്ങിൽ പാസ്റ്റർ ജേക്കബ് ഡാനിയൽ സങ്കീർത്തനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും അപ്കോൺ പ്രസിഡന്റ് ഡോക്ടർ അലക്സ് ജോൺ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സി ജോർജ് മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സിജു സക്കറിയ തിരുവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിച്ചു. അബുദാബിയിൽ നിന്നും മുസാഫയിൽ നിന്നുമായി അനേകർ കടന്നുവന്ന് പ്രസ്തുത ആരാധനയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ചു. മീറ്റിങ്ങിന് അപ്കോൺ പ്രസിഡന്റ് ഡോ. അലക്സ് ജോൺ , ഉപാധ്യക്ഷൻ ഡോ. ഷിബു വർഗീസ്, സെക്രട്ടറി ബ്രദർ ജോ സി മാത്യു, ട്രഷറർ ബ്രദർ ജോൺ മാത്യു, എന്നിവർ നേതൃത്വം നൽകി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading