ടൈംസ് ഓഫ് ഇന്ത്യയുടെ അൺ സ്‌റ്റോപ്പബിൾ 21 അവാർഡിന് സ്റ്റീവൻ സാമുവേൽ ദേവസ്യ അർഹനായി

ചെന്നൈ : ടൈംസ് ഓഫ് ഇന്ത്യയുടെ അൺ സ്‌റ്റോപ്പബിൾ 21 അവാർഡിന് സ്റ്റീവൻ സാമുവേൽ ദേവസ്യ അർഹനായി. ഇന്ത്യയിലെ വിവിധ മേഖലകളിൽ കഴിവു കൾ തെളിയിച്ചിട്ടുള്ള തിരഞ്ഞടുക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഇന്ത്യയിലെ പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നൽകുന്ന അവാർഡാണിത്. ഡ്രംസിൽ വളരെ മികവ് തെളിയച്ച സ്റ്റീവൻ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞരായ എ.ആർ റഹ്മാൻ, ശിവമണി എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പിതാവിന്റെ സഹോദരനായ പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് സംഗീതത്തിലുള്ള കഴിവ് മനസിലാക്കി ഡ്രമ്മറായി മാറാൻ പ്രചോദനമായത്. വയലിനിസ്റ്റായ
പിതാവ് സാം ദേവസ്യയും മാതാവ് ബീനയും സ്‌റ്റീവന് പിന്തുണയുമായി കൂടെയുണ്ട്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സംഗീതലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സ്റ്റീവന് സാധിച്ചു. നിരവധി സ്റ്റേജ് ഷോകളിലൂടെ ആരാധകരുടെ മനം കവർന്ന സ്റ്റീവൻ ഹൈദരാബാദിൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള, തിരുവനന്തപുരത്തെ മൺസൂൺ രാഗ, മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഡ്രംസ് ഡേ തുടങ്ങി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സ്വന്തമായി ചില സംഗീത പരീക്ഷണങ്ങളും നടത്താറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മൃദംഗവും ഡ്രംസും കീബോർഡുമെല്ലാം വായിച്ച് വലിയൊരു ആരാധക വൃന്ദത്തെ ഇതിനോടകം ഈ കൊച്ചുമിടുക്കൻ നേടിയെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading