മഹാരാഷ്ട്രയിലെ അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കൗൺസിലിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു
K News Desk | Mumbai
മുംബൈ: മഹാരാഷ്ട്രയിലെ അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കൗൺസിലിൽ 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
നിലവിലുള്ള കമ്മിറ്റി ഭാരവാഹികളായ റവ. തോമസ് ചാക്കോ (ഡിസ്ട്രിക്ട് സൂപ്രണ്ട്); റവ. ജോസഫ് ചെറിയാൻ (അസി. ഡിസ്ട്രിക്റ്റ് സൂപ്രണ്ട്); റവ. പോൾ വർഗീസ് (ഡിസ്ട്രിക്ട് സെക്രട്ടറി); റവ. ജി. ജോയ്കുട്ടി (ഡിസ്ട്രിക്ട് ട്രഷറർ), റവ. തോമസ് ജോസഫ് (ഡിസ്ട്രിക്ട് കമ്മിറ്റി അംഗം) എന്നിങ്ങനെ തിരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെമ്പാടുമുള്ള പാസ്റ്റർമാരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
2025 ജൂൺ 17-ന് നവി മുംബൈയിലെ വാഷിയിലുള്ള അലയൻസ് ചർച്ചിൽ നടന്ന മഹാരാഷ്ട്രയിലെ അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കൗൺസിൽ ഓഫ് എസ്‌ഐഎജി വാർഷിക പൊതുസമ്മേളനത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡബ്ല്യുഡിസിഎം സൂപ്രണ്ട് റവ. തോമസ് ചാക്കോ ചെയർമാനും എസ്‌ഐഎജി ജനറൽ സെക്രട്ടറി റവ. ഡോ. കെ. ജെ. മാത്യു മുഖ്യാതിഥിയുമായിരുന്നു.


- Advertisement -


Comments are closed.