യു.കെ ടാബർനാക്കിൾ പെന്തക്കോസ്തൽ ചർച്ചുമായി സഹകരിച്ച് കരുതൽ പഠനസഹായ വിതരണം ഇന്ന് ഇടുക്കിയിൽ

ഇടുക്കി: ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ യു.കെ ടാബർനാക്കിൾ പെന്തക്കോസ്തൽ ചർച്ചും കേരള സതേൺ ചാപ്റ്ററും ശ്രദ്ധയുമായി സഹകരിച്ച്
കരുതൽ പഠനോപകരണ വിതരണം നടത്തപ്പെടുന്നു. ഇന്ന് രാവിലെ 11മണി മുതൽ 12.30വരെ ശാരോൻ ചർച്ച്  മാങ്ങാതൊട്ടി(രാജാക്കാട്) യിൽ വച്ചാണ് യോഗം നടക്കുന്നത്. ക്രൈസ്തവ എഴുത്തുപുര ദിനപത്രം അസോസിയേറ്റ് എഡിറ്റർ സുവി.ബിൻസൻ കെ. ബാബുവിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സി. വി എബ്രഹാം (സെക്രട്ടറി, ഐപിസി സൺഡേസ്കൂൾ ഹൈറേഞ്ച് മേഖല)പ്രഭാഷണം നടത്തും. ഷൈജ അമ്പാടി ( സേനാപതി പഞ്ചായത്ത് അംഗം) സ്ക്കൂൾകിറ്റ്  വിതരണോദ്ഘാടനം ചെയ്യും. സുവി. ടോംസൺ കുരുവിള (ജോയിന്റ് സെക്രട്ടറി, ക്രൈസ്തവ എഴുത്തുപുര കേരള സതേൺ ചാപ്റ്റർ), പാസ്റ്റർ ആന്റെണി എ.ജെ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading