മൂവാറ്റുപുഴ : കുന്നയ്ക്കാൽ (വാളകം) സി റ്റി സി കവലയ്ക്കടുത്ത് പാലയ്ക്കാമറ്റത്തിൽ വീടിന് സമീപത്ത് ഇമ്മാനുവേൽ ഗ്രൗണ്ടിൽ വെച്ച് ആക്റ്റ് ഓഫ് ഫെയ്ത് മിനിസ്ട്രീസിൻ്റെയും യെസൂസ് ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ മാർച്ച് 29 ശനി,30 ഞായർ ദിവസങ്ങളിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.വൈകിട്ട് 06:00 മണി മുതൽ 09:30 മണി വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പ്രഭാഷകർ പാസ്റ്റർ കെ.ജെ. തോമസ് (കുമളി),പാസ്റ്റർ റെജി മാത്യു(ശാസ്താംകോട്ട) എന്നിവർ പ്രസംഗിക്കും. ബ്രദർ റിച്ചു വർഗീസ് പാലനാട്ടിൽ സംഗീത ശുശ്രൂഷ നിർവഹിക്കും. യോഗങ്ങളോടനുബന്ധിച്ച് 30-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 04:00 മണി മുതൽ 05:30 വരെ പ്രത്യേക യൂത്ത് മീറ്റിംഗും നടത്തപ്പെടും. പാസ്റ്റർ സി ഏലിയാസ്, പാസ്റ്റർ കുര്യാക്കോസ് തോമസ്, ബ്രദർ തോംസൺ കുര്യാക്കോസ്,ബ്രദർ ജെസ്റ്റിൻ ജെയ്ൻ എന്നിവർ നേതൃത്വം നൽകും.




- Advertisement -
Comments are closed, but trackbacks and pingbacks are open.