KERALA SIR, 100% LITERACY SIR | നിഖിൽ മാത്യു

“KERALA SIR, 100% LITERACY SIR” എന്ന വാചകവും അതിന്റെ പിന്നാലെയുള്ള കോലാഹലങ്ങളിലും ആണ് സാമൂഹിക മാധ്യമങ്ങളിൽ, Socia Media Language ൽ പറഞ്ഞാൽ അവർ കത്തിക്കുകയാണ് സാർ….

സ്റ്റാൻഡ് കോമഡി ഷോയുടെ നിലവാരവും സർക്കാസം എന്ന നിലയിൽ അടിച്ചു വിടുന്ന വാക്കുകളും അവ പുലർത്തുന്ന നിലവാരത്തെപ്പറ്റി ചിന്തിക്കുക തന്നെ വേണം. “KERALA SIR, 100% LITERACY SIR” എന്ന പരിഹാസ വാചകം ഒരു വേദിയിൽ പറയാൻ ഉണ്ടായ സാഹചര്യം നിലപാടില്ലായ്മയാണ് എന്ന് തന്നെ പറയാതെ വയ്യ.

സാക്ഷരത എന്നത് ഒട്ടും ചെറുതല്ലാത്ത ഒരു പദമാണ് ‘ പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തൻ ഒരു ആയുധമാണ് നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ ‘ എന്നത് വളരെ ചിന്തനീയമായ വാചകമാണ്, അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനും അത് വായിക്കാനും എഴുതാനും പ്രയോഗിക്കാനും ഉള്ള കഴിവ് നേടലാണ് സാക്ഷരത..,അല്ല സാക്ഷരതയുടെ ആദ്യപടി. സാമൂഹിക ജീവിതത്തിൽ അനിവാര്യമായ അവബോധം ആർജിക്കുക എന്നതാണ് സാക്ഷരതയുടെ ആത്യന്തികമായ ലക്ഷ്യം. നമുക്ക് ചുറ്റുമുള്ളവരെ പറ്റിയും, നമ്മുടെ ചുറ്റുപാടുകളെ പറ്റിയും നാം അറിയുക. എന്തിനെയും ആത്മീയവൽക്കരിക്കുന്നത് ശരിയോ തെറ്റോ എന്നുള്ള ചോദ്യം നിലനിൽക്കെ ഒരു ആത്മീയ സാക്ഷരത എന്ന അവബോധം നമ്മിൽ ഉടലെടുക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.

ആത്മീകർ എന്നും ക്രിസ്ത്യാനികൾ എന്നും അതിലേറെ പെന്തക്കോസ്ത് സമൂഹം എന്നും അവകാശപ്പെടുന്ന കൂട്ടരുടെ അധാർമികവും, അനാത്മികവുമായി പ്രവർത്തിയെ കണ്ട് ” “PENTACOSTAL SIR, 100% ആത്മീകത SIR ” എന്ന് പരിഹസിക്കുന്ന ഒരു കൂട്ടം സമൂഹം നമുക്കുചുറ്റുമുണ്ട്. സാമൂഹിക ജീവിതത്തിന് അനിവാര്യമായ അവബോധം പലരും നേടിയെടുക്കുന്നില്ല എന്നതാണ് സത്യം, ബൈബിൾ പഠിച്ചു പഠിപ്പിച്ചു നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി യും, സംഘടനയ്ക്കുള്ളിൽ ഒതുങ്ങിയും , നിലപാടില്ലാതെയും എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് ഈ കൂട്ടർ. ദുരുപദേശങ്ങൾക്കെതിരെ നിലപാടുകൾ എടുക്കാൻ മടിക്കുന്നു അല്ല ഭയക്കുന്നു. സംഘടനാ വ്യത്യാസം ഇല്ലാതെ ആത്മീയ കാര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുക്കാൻ സഭാ നേതൃത്വങ്ങൾക്ക് സാധിക്കുക തന്നെ വേണം.

ആത്മീയ അറിവും / ആത്മീയ സാക്ഷരതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. നാം എല്ലാവരും അറിവുള്ളവർ തന്നെ എന്നാൽ സാക്ഷരത അതിന്റെ അർത്ഥത്തിൽ ഉണ്ടോ, ഈ അറിവുകളും പഠനങ്ങളും ആത്മീയതയുടെ പേരിലുള്ള പ്രകടനങ്ങളും നമുക്കുചുറ്റുമുള്ളവരെ കരുതുവാനും സ്നേഹിക്കുവാനും ഉള്ള അവബോധം നമ്മിൽ ഉളവാക്കുന്നുണ്ടോ.. ദൈവസ്നേഹം നമ്മെ നന്മ ചെയ്യാൻ നിർബന്ധിക്കുന്നുണ്ടോ?

നാം അവകാശപ്പെടുന്ന നമ്മുടെ ആത്മീയത നമുക്കുചുറ്റും നിൽക്കുന്നവരെ സ്നേഹത്തോടെ വീണ്ടെടുക്കുവാൻ സഹായിക്കുന്നുണ്ടോ? അവരുടെ ജീവിതത്തെയും കാലത്തെയും ഭേദപ്പെടുത്തുവാൻ സാധിക്കുന്നുണ്ടോ? ആത്മീയതയുടെ പേരിലുള്ള ചൂഷണതകൾക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കാൻ സാധിക്കുന്നുണ്ടോ?

ഇവയെല്ലാം ദൈവസ്നേഹത്തിൽ ചെയ്യാൻ സാധിച്ചാൽ, മറ്റുള്ളവരുടെ ഹൃദയത്തെ തണുപ്പിക്കാൻ കഴിയുന്നുവെങ്കിൽ we are in 100% Spritual literacy..

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.