വൈഎംസിഎ സ്ഥാപക ദിനാചരണവും ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ജൂൺ 6ന് കൊല്ലം വൈ.എം.സി.എ.യിൽ
കൊല്ലം: വൈഎംസിഎ പ്രസ്ഥാനത്തിന്റെ 181-ാമത് സ്ഥാപക ദിനാചരണം കൊല്ലം സബ് റീജിയന്റെ നേതൃത്വത്തിൽ 6 ന് 3.30ന് കൊല്ലം വൈഎംസിഎ ഹാളിൽ നടക്കും.യൂണിറ്റ് വൈഎംസികളിലൂടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും സ്ഥാപക ദിനാചരണ സമ്മേളനവും ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അധ്യക്ഷത വഹിക്കും.
മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി സ്ഥാപകദിന സന്ദേശം നൽകും. കൊല്ലം വൈഎംസിഎ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ,എം.തോമസ്കുട്ടി,അഡ്വ.കെ.കെ.ഐസക്,എ.കെ. സന്തോഷ് ബേബി, ടി.കെ. ജേക്കബ്,തങ്കച്ചൻ തോമസ്, ജി.വി.ചാക്കോ, സി.കെ.പൊടിയൻ,കെ. കെ.കുര്യൻ,സജയ് തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. യാക്കോബാ സഭ കൊല്ലം ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്ത ആദിച്ചനല്ലൂർ വൈഎം സിഎ പ്രസിഡന്റ് ഫാ. സാബു സാമുവേലിനെ യോഗത്തിൽ ആദരിക്കും.


- Advertisement -

Comments are closed.