ക്രൈസ്തവ എഴുത്തുപുര യു കെ ചാപ്റ്റർ അപ്പർ റൂമിന്റെ നേതൃതത്തിൽ നടന്ന പ്രഥമ ബൈബിൾ ട്രിവിയ ക്വിസ് പരമ്പരക്ക് അനുഗ്രഹീത സമാപ്തി

ലണ്ടൻ: ക്രൈസ്തവ എഴുത്തുപുര യു കെ ചാപ്റ്ററിന്റെ നേതൃത്വം 2024 ജൂൺ ആരംഭിച്ച അപ്പർ റും ബൈബിൾ ട്രിവിയ ക്വിസ് പരമ്പര 2025 ജനുവരിയിൽ നടന്ന പൊതുമീറ്റിങ്ങിൽ പാസ്റ്റർ ആശിഷ് ഏബ്രഹാം വിജയികളെ പ്രഖ്യാപിച്ച് അനുഗ്രഹീതമായി അവസാനിച്ചു.

യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സഹോദരി സഹോദരന്മാർ ഈ പരമ്പരയിൽ പങ്കെടുത്തു. തുടർമാനമായി ചോദ്യോത്തരങ്ങളിൽ പങ്കെടുത്തു കൂടുതൽ പോയിന്റുകൾ നേടിയവരെയാണു വിജയികളായി തിരഞ്ഞെടുത്തത്.

വെസ്റ്റ് മിഡ്ലാൻഡ് കൗണ്ടിയിൽ നിന്നുള്ള സിസ്റ്റർ ഫിബി അലക്സ് ഒന്നാം സ്ഥാനത്തിനുള്ള ക്യാഷ് പ്രൈസ് സ്വന്തമാക്കി. പോയിന്റ് പട്ടികയിൽ തൊട്ടു പിന്നിൽ തന്നെ ലണ്ടൻ കൗണ്ടിയിൽ നിന്നു സിസ്റ്റർ ക്രിസ്റ്റീന ജോയ് രണ്ടാം സ്ഥാനവും വാർവിക്ക്ഷയർ കൗണ്ടിയിൽ നിന്നു സിസ്റ്റർ എൽസമ്മ ചെറിയാൻ മൂന്നാം സ്ഥാനത്തിനുള്ള ക്യാഷ് പ്രൈസ് സ്വന്തമാക്കി.
പാസ്റ്റർ തമ്പി ശങ്കരമംഗലം ബൈബിൾ ക്വിസ് പരമ്പരയ്ക്കും ചോദോത്തരവേളകൾക്കും നേതൃത്വം നൽകി. 2 തിമോ 3:14-15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക എന്ന വിഷയങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട് ദൈവ വചന വായനയുടെ പ്രാധാന്യത്തെകുറിച്ച് പാസ്റ്റർ ആശിഷ് ഏബ്രഹാം ചെറിയ പ്രബോധനവും നൽകി.


അടുത്ത ഒരു പരമ്പര 2025 മാർച്ച് മാസം ആരംഭിക്കുവാൻ സിസ്റ്റർ സോജി സാംസന്റെ നേതൃതത്തിൽ അണിയറ പ്രവർത്തകർ തയാറെടുക്കുന്നു. എല്ലാ പ്രായക്കാർക്കും ഒരുപോലെ പങ്കെടുക്കാവുന്ന നിലയിലുള്ള ക്രമീകരണമാണു ഒരുക്കിയിരിക്കുന്നത്. ഈ പരമ്പരയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യുകെ അപ്പർ റൂമുമായി ബന്ധപ്പെടുക്ക

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading