സഭ കൃപാവര സമൂഹമായി വളരണം: പാസ്റ്റർ വൈ റെജി

മീഡിയാ ഡെസ്‌ക്ക്
COG

മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.


പ്രയർ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസും പ്രാർഥനാ സമ്മേളനവും മുളക്കുഴയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവകൃപയുടെ മാഹാത്മ്യം എന്ന പ്രമേയത്തെ അധീകരിച്ച് പരിശുദ്ധാത്മാവിൻ്റെ പ്രദർശനം സഭയിൽ വെളിപ്പെടണമെന്നും ആത്മശക്തിയുടെ പ്രാധാന്യം സഭ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറ അധ്യക്ഷത വഹിച്ചു.
ഡോ എബി പി മാത്യൂ(ബീഹാർ), റവ. തോമസ് അമ്പുക്കയം, പാസ്റ്റർ ബിജു സി എക്സ്, ഡോ. ഷിബു കെ മാത്യൂ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
ലോഡ്സൺ ആൻ്റണി, ഇമ്മാനുവേൽ കെ ബി എന്നിവർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.

പാസ്റ്റർ സാംകുട്ടി മാത്യൂ, പാസ്റ്റർ വൈ ജോസ്, പാസ്റ്റർ സജി ജോർജ്, പാസ്റ്റർ വിനോദ് ജേക്കബ്, പാസ്റ്റർ വൈ മോനി, പാസ്റ്റർ സജി ഏബ്രഹാം, പാസ്റ്റർ ഷൈജു ഞാറയ്ക്കൽ, പാസ്റ്റർ മാത്യൂ ബേബി, പാസ്റ്റർ ജെയ്സ് പാണ്ടനാട്, ബ്രദർ ജോസഫ് മറ്റത്തുകാല എന്നിവർ പങ്കെടുത്തു.

ആയിരത്തോളം പാസ്റ്റർന്മാർ കുടുംബസമേതം കോൺഫറൻസിൽ പങ്കെടുത്തു. രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണിവരെ നടന്ന 12 മണിക്കൂർ പ്രാർഥനാ സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും അനുഗ്രഹകരമായി മാറി.

ജനറൽ കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായുള്ള 100 ദിന പ്രാർഥന സോണൽ/സെൻ്റർ തലത്തിൽ നടന്നുവരികയാണ്. ഏഴ് ദിന ഉപവാസ പ്രാർത്ഥന ജനുവരി 12 മുതൽ 18 ശനി വരെ തിരുവല്ല സ്റ്റേഡിയം സഭയിൽ വച്ച് നടക്കും.

പ്രയർ ബോർഡ് സെക്രട്ടറി പാസ്റ്റർ കെ എ ഡേവിഡ്, പാസ്റ്റർ പി റ്റി മാത്യൂ, പാസ്റ്റർ സജി മുട്ടം, സാം പി പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading